തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സിപിഎം ചിഹ്നമുള്ള മാസ്‌ക്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്തു. കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലെ കുളശ്ശേരി ബൂത്തില്‍ പോളിംഗ് ഓഫീസറായിരുന്ന കെ സരസ്വതിയെയാണ് സസ്‌പെന്റ് ചെയ്തത്. കൊല്ലം ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തത്.
പോളിംഗ് ബൂത്തിന്റെ ചുറ്റും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന നിയമം ഉള്ളപ്പോഴാണ് സരസ്വതി സിപിഎം ചിഹ്നം പതിപ്പിച്ച മാസ്‌ക്ക് ധരിച്ച് ഡ്യൂട്ടി ചെയ്തത്. ഗുരുതരമായ പെരുമാറ്റ ചട്ടലംഘനമാണ് ഈ ഉദ്യോഗസ്ഥയില്‍ നിന്ന് ഉണ്ടായതെന്ന് വിലയിരുത്തി.