സ്പീക്കറും അഡ്വാന്‍സ് തുക നല്‍കിയെന്ന് ഇബ്രാഹിംകുഞ്ഞ്

0

നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും നിര്‍മാണ കമ്പനിക്ക് അഡ്വാന്‍സ് തുക നല്‍കിയെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് സ്പീക്കര്‍ അഡ്വാന്‍സ് തുക നല്‍കിയത്. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നത് തെറ്റല്ല. ഊരാളുങ്കല്‍ സൊസൈറ്റിക്ക് 13 കോടി രൂപ സ്പീക്കര്‍ നല്‍കിയതിന് തെളിവുണ്ടെന്നും ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മാണകമ്പനിക്ക് അഡ്വാന്‍സ് തുക നല്‍കിയെന്നാണ് വി കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള പ്രധാന കേസ്. ഉദ്യോഗസ്ഥര്‍ തന്നെ കാര്യങ്ങള്‍ ശരിയായി അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മുന്‍മന്ത്രി കോടതിയില്‍ ബോധിപ്പിച്ചു. മന്ത്രി റബ്ബര്‍ സ്റ്റാമ്പാണോ എന്നായിരുന്നു ഇതിനോട് കോടതിയുടെ ചോദ്യം. ജാമ്യാപേക്ഷ വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.