കിം കിം ഡൂക്ക് അന്തരിച്ചു

0

പ്രശസ്ത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കിം ഡൂക്ക് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലായിരുന്നു അന്ത്യം. ലോക സിനിമാ വസന്തങ്ങളായ കാന്‍, ബെര്‍ലിന്‍, വെനീസ്്് മേളകളില്‍ പുരസ്‌ക്കാരങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

മലായാളി സിനിമാ പ്രേമികളുടെ പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ മരണം ലോക സിനിമക്ക് തന്നെ തീരാ നഷ്ടമാണ്. 59 വയസ്സായിരുന്നു. തിരുവന്തപുരത്തെ അന്താരാഷ്ട്ര സിനിമാ ഫെസ്റ്റിവലില്‍ 2013ല്‍ അതിഥിയായി പങ്കെടുത്തിട്ടുണ്ട്.

1996ല്‍ ഇറങ്ങിയ ക്രൊക്കഡൈല്‍ ആണ് ആദ്യ സിനിമ. ദി നെറ്റ്, സമരിറ്റന്‍ ഗേള്‍, വൈല്‍ഡ് അനിമല്‍സ്, ദി ഐല്‍, ബാഡ് ഗയി തുടങ്ങിയ 20ഓലം സിനിമകള്‍ ചെയ്തിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ ഹിറ്റായി.
പച്ചയായ ആവിഷ്‌ക്കാരമാണ് കിം കിം ഡൂക്ക് സിനിമകളിലെ പ്രത്യേകത. വയലന്‍സും,രതിയുമെല്ലാം അദ്ദേഹത്തിന്റെ സിനിമകളെ വ്യത്യസ്തമാക്കി.