സ്വർണക്കള്ളക്കടത്തിൽ സ്പീക്കർക്ക് പങ്കുണ്ട്

0

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  സ്പീക്കർക്കെതിരെ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  കള്ളക്കടത്ത് സംഘങ്ങളുമായി സ്പീക്കർക്ക് ബന്ധമുണ്ട്. . സ്വർണ്ണക്കള്ളക്കടത്തിൽ പങ്ക് തെളിഞ്ഞാൽ സ്പീക്കർ പൊതുപ്രവർത്തനം നിർത്തുമോയെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

പി ശ്രീരാമകൃഷ്ണൻ്റെ വിശദീകരണം തൃപ്തികരമല്ല. നിയമസഭ സ്പീക്കറെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കര്‍ കാണിച്ചിട്ടില്ല. സ്വര്‍ണക്കടത്തുകാരെ താന്‍ സഹായിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തിന് തെളിവുണ്ട്. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോയെന്നും  സുരേന്ദ്രൻ ചോദിച്ചു.