ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് തുടങ്ങി. ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായാണ് പണിമുടക്കുന്നത്. രാജ്യത്തെവിടെയും ഒപികള്‍ പ്രവര്‍ത്തിക്കുന്നില്ല. അത്യാഹിത വിഭാഗങ്ങളേയും കോവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് സമരം. സ്വകാര്യ പ്രാക്ടീസും നടത്തില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല.
ആയുര്‍വേദ ഡോക്ടര്‍മാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ശസ്ത്രകിയ നടത്താനുള്ള അനുമതി. 58 തരം ശസ്ത്രക്രിയ ചെയ്യാനുള്ള അനുമതി നല്‍കിയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടത്. ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഡോക്ടര്‍മാര്‍ ായുര്ഡവേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇത് നടപ്പാക്കില്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ പറഞ്ഞു.