സമയത്തിന് മുന്നേ വോട്ട് ചെയ്ത സംഭവത്തില്‍ മന്ത്രി എ സി മൊയ്തീന് അനുകൂലമായി കലക്ടറുടെ റിപ്പോര്‍ട്ട്. ഇന്നലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് വോട്ടെടുപ്പ് സമയത്തിനുമുന്നേ മന്ത്രി വോട്ട് ചെയ്തതായ പരാതി ഉയര്‍ന്നത്. വോട്ടെടുപ്പ് സമയമായ ഏഴിന് അഞ്ച് മിനിറ്റ് മുമ്പേ അതായത് 6.55ന് മന്ത്രി വോട്ട് ചെയ്‌തെന്നാണ് പരാതി.
എന്നാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് ആയപ്പോഴാണ് മന്ത്രിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചതെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.