നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഉന്നയിച്ചത് അഴിമതി ആരോപണങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ വിടവാങ്ങല്‍ പ്രസംഗം പോലെ തോന്നി. വ്യക്തിഹത്യ നടത്തുന്നുവെന്ന ശ്രീരാമകൃഷ്ണന്റെ പരാതിക്ക് ഇഡിയാണ് മറുപടി പറയേണ്ടത്.
സ്വപ്‌നയുടെ പരാതിയില്‍ മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ജയിലിലുണ്ടായ ഭീഷണിയില്‍ അന്വേഷണവും പ്രഖ്യാപിക്കുന്നില്ല. സര്‍ക്കാരിന്റെ കൊള്ളക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും. സ്വര്‍ണകള്ളക്കടത്തും അഴിമതിയും മൂലം സര്‍ക്കാരിന്റെ മുഖം വികൃതമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.