കര്‍ഷകരുമായി തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാര്‍

0

സമരം ചെയ്യുന്ന കര്‍ഷകരുമായി തുറന്ന മനസ്സോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. എന്നാല്‍ അവര്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

അവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ തയ്യാറാണ് സര്‍ക്കാര്‍. എന്നാല്‍ നിയമം പിന്‍വലിക്കണമെന്നത് മാത്രമാണ് സമരക്കാരുടെ ആവശ്യം. മണ്ഡിയുടെ വിലങ്ങുകളില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എപിഎംസികളെയോ താങ്ങുവിലയേയോ പുതിയ നിയമങ്ങള്‍ ബാധിക്കില്ല. ഉറപ്പുകള്‍ എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ അതൊന്നും സമരസമിതിക്ക് സ്വീകാര്യമല്ല. താങ്ങുവില സമ്പ്രദായം തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതാണെന്നും മന്ത്രി തോമര്‍ പറഞ്ഞു.