ഇന്ത്യയ്ക്കായി ഇന്ത്യയ്ക്കാര്‍ പണിയുന്ന പാര്‍ലമെൻ്റ് മന്ദിരം

0

പുതിയ പാര്‍ലമെൻ്റ് മന്ദിരം ഇന്ത്യയ്ക്കായി ഇന്ത്യയ്ക്കാര്‍ പണിയുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ പ്രതീകമാകും ഇത്. ഇന്ന് ചരിത്രപരമായ ദിനമാണെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടന നിര്‍മാണം ഉള്‍പ്പെടെയുള്ള ചരിത്ര നിമിഷങ്ങള്‍ നിലവിലെ മന്ദിരം കണ്ടു. എന്നാല്‍ യാഥാര്‍ത്ഥ്യം എല്ലാവരും ഉള്‍ക്കൊള്ളണം. ഈ മന്ദിരം വിശ്രമം ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രത്തിന്റെ 75ാം വര്‍ഷത്തില്‍ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കും.

പുതിയ മന്ദിരത്തില്‍ എംപിമാര്‍ക്ക് അവരവരുടേതായ ഇടം കിട്ടും. സംവാദം തുടരേണ്ടത് ജനാധിപത്യത്തില്‍ ആവശ്യമാണ്. ഗുരുനാനാക്കും ഇത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തെ ബാധിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.