ഹൈദരാബാദിന് പിന്നാലെ രാജസ്ഥാനിലും ബിജെപിക്ക് വന്‍ മുന്നേറ്റം. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലാണ് ബിജെപി കോണ്‍ഗ്രസിനെ മറികടന്നത്.
ജില്ലാ പരിഷത്തില്‍ 636 സീറ്റുകളില്‍ ബിജെപി 326 നേടി. കോണ്‍ഗ്രസിന് 250 സീറ്റേയുള്ളൂ. 30 സീറ്റുകളിലെ ഫലം അറിയാനുണ്ട്. 21 ജില്ലാ പരിഷത്തുകളില്‍ 11ലും ബിജെപി തനിച്ച് ഭരണം നേടിയിട്ടുണ്ട്.
പഞ്ചായത്ത് സമിതികളില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിനെ ബിജെപി മറികടന്നിട്ടുണ്ട്. ആകെയുള്ള 4051 സീറ്റുകളില്‍ 1836 ബിജെപി നേടി. 1718 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ ഹനുമാന്‍ ബനിവാള്‍സ് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ടിക്ക്(ആര്‍എല്‍പി) 56 സീറ്റുണ്ട്.
അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിന്റെ തോല്‍വിയാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സതീഷ് പൂനിയ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും പൂനിയ പറഞ്ഞു.