കാര്‍ഷിക നിയമഭേദഗതിക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോര്‍പ്പറേറ്റ് ബഹിഷ്‌ക്കരണം നടപ്പാക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരോടും നേതാക്കളോടും ഡല്‍ഹിയിലേക്കെത്താനുള്ള ആഹ്വാനവും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയിട്ടുണ്ട്.
12ന് ഡല്‍ഹി -ജയ്പൂര്‍, ഡല്‍ഹി – ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കും. 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനങ്ങളില്‍ ജില്ലാ തലത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.