സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകള്‍ ദുരൂഹത നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇതില്‍ വിശദമായ അന്വേഷണം വേണം. ഇതേ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ നാളെ പറയും. സ്വര്‍ണകള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജയിലില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ മൊഴി ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.