സ്വര്‍ണകള്ളക്കത്ത് കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയുണ്ടെന്ന് മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷ്. തന്റെ ജീവന് ഭീഷണിയാണ്. പൊലീസ് ഉദ്യോഗസ്ഥര്‍ എന്നു തോന്നുന്ന ചിലരാണ് ജയിലില്‍ വന്ന് തന്നെ കണ്ടതെന്നും സ്വപ്‌ന പറഞ്ഞു. കോടതിയിലായിരുന്നു സ്വപ്‌ന ഇക്കാര്യം അറിയിച്ചത്.
കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകള്‍ പുറത്ത് പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുത്. തന്നെയും കുടുംത്തേയും അപകടപ്പെടുത്താന്‍ ശേഷിയുള്ളവരാണ് തങ്ങളെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന കോടതിയില്‍ ആവശ്യപ്പെട്ടു.





































