കര്‍ഷകരുമായി അമിത് ഷായുടെ അടിയന്തര കൂടിക്കാഴ്ച

0

ഭാരത് ബന്ദ് സമാപിച്ചതിന് പിന്നാലെ കര്‍ഷകരുമായി അടിയന്തര കൂടിക്കാഴ്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വൈകീട്ട് ഏഴിനാണ് കൂടിക്കാഴ്ച. ഇന്ന് രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെയായിരുന്നു ഭാരത ബന്ദ്. കേന്ദ്ര ആഭ്യന്തര മന്ത്രി ഫോണില്‍ വിളിക്കുകയായിരുന്നു എന്ന് കര്‍ഷക നേതാവ് രാകേഷ് തികൈത് പറഞ്ഞു.

എന്നാല്‍ കര്‍ഷകരും കേന്ദ്രസര്‍ക്കാരും നിലപാടുകള്‍ കടുപ്പിച്ചിരിക്കുകയാണ്. സമരക്കാര്‍ കൂടുതല്‍ എത്തുന്നത് തടയാന്‍ കൂടുതല്‍ പൊലീസിനെ രാജ്യത്തെമ്പാടും വിന്യസിച്ചു. പല നേതാക്കളേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.