ഇഡി വിളിപ്പിച്ചു, സി എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയിലേക്ക്

0

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ പതിവുപോലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ പോയി. നല്ല ആരോഗ്യവാനായിരുന്ന സി എം രവീന്ദ്രന്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ഗുരുതര രോഗിയായത്.

മൂന്നാംവട്ടമാണ് എന്‍ഫോഴ്‌സ്‌മെന്‌റ് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഈ വ്യാഴാഴ്ച ഹാജരാകാനാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് രവീന്ദ്രനെ പ്രവേശിപ്പിച്ചത്. കടുത്ത തലവേദനയും കടുത്ത ക്ഷീണവും ഉണ്ടെന്നാണ് രവീന്ദ്രന്‍ പറയുന്നത്.