സ്വര്‍ണകള്ളക്കടത്ത് കേസില്‍ പിണറായി വിജയന്റെ വിശ്വസ്തന്‍ എം ശിവശങ്കറിന് നേരിട്ട് ബന്ധമുണ്ടെന്ന് കസ്റ്റംസ്. ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരം കേസില്‍ ഉള്‍പ്പെട്ടത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണവും റിപ്പോര്‍ട്ടില്‍ ഉണ്ട്. റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ് റിപ്പോര്‍ട്ട് നല്‍കിയത്.