5032 രോഗികള്‍, മരണം 31

0

സംസ്ഥാനത്ത് 5032 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 മരണവുമുണ്ട്. ഇതോടെ ആകെ മരണം 2472 ആയി. 4735 പേരുടെ രോഗം ഭേദമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ട്.