വടകര കല്ലാമലയില്‍ ആര്‍എംപി സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. യുഡിഎഫിലെ തര്‍ക്കത്തില്‍ ഒടുവില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വഴങ്ങി. ആര്‍എംപി-യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാര്‍ഥി തന്നെയാകും കല്ലാമലയില്‍ മത്സരിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ പി ജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം കെപിസിസി മരവിപ്പിച്ചു. ഇതോടെ കെ പി ജയകുമാര്‍ പിന്മാറും.
പ്രാദേശിക ധാരണക്ക് വിരുദ്ധമായാണ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ കെ മുരളീധരന്‍ അടക്കം പ്രതിഷേധവുമായി രംഗത്ത് വരികയും പ്രചാരണത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.