കര്‍ഷക ചര്‍ച്ച അല്‍പ്പസമയത്തിനകം

0

സമരം ചെയ്യുന്ന കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച അല്‍പ്പസമയത്തിനകം നടക്കും. വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച. ഇതിനായി കര്‍ഷക നേതാക്കള്‍ എത്തി. നാല്‍പ്പതോളം സംഘടനകളുടെ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. പ്രതീക്ഷയോടെയാണ് എത്തിയിട്ടുള്ളതെന്ന് കര്‍ഷക നേതാവ് രാകേഷ് ടികത് പറഞ്ഞു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുമെന്നും ടികത് പറഞ്ഞു.