സൂപ്പര്‍ താരം സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഈ മാസം 31ന്. ആരാധകരുടെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് നേരത്തെയുള്ള തീരുമാനം മാറ്റി പാര്‍ടി പ്രഖ്യാപിക്കുന്നത്. ജനുവരി മുതല്‍ പാര്‍ടി സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങും. ഇതിനായി കൂട്ടായ്മകള്‍ വിളിച്ചുകൂട്ടും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ടി മത്സരിക്കും.