കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ചരക്ക് ഗതാഗത മേഖല. ഈമാസം എട്ടുമുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. കര്‍ഷക സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരേന്ത്യ മുഴുവനും പിന്നീട് രാജ്യത്തുടനീളവും സമരം വ്യാപിപ്പിക്കും. രാജ്യത്തുടനീളം അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.





































