കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതി രാജ്യത്തെ മണ്ഡി സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വലിയ മാര്‍ക്കറ്റായ മണ്ഡി സംവിധാനം. അതുകൊണ്ട് കേന്ദ്ര നിയമം ഇതിനെ ബാധിക്കില്ലെന്നും മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.