ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മന്ത്രി അവകാശലംഘനം നടത്തിയെന്ന് പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് അതിന്റെ അടിസ്ഥാനത്തിലാണെന്നും സ്പീക്കര്‍.
വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുന്‍പേ മന്ത്രി പുറത്താക്കി എന്നത് സഭയുടെ അവകാശത്തിന്മേലുള്ള ലംഘനമാണെന്നാണ് സതീശന്റെ പരാതി.




































