കോവിഡിനെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കോവിഡ് വാക്‌സിന്‍ പുറത്തിറങ്ങി. ലോകവ്യാപക ഉപയോഗത്തിനുള്ള അനുമതി നല്‍കിയതായി ബ്രിട്ടന്‍ അറിയിച്ചു. ഫൈസര്‍ ബയോഎന്‍ടെക്ക് വാക്‌സിനാണ് ബ്രിട്ടനില്‍ പുറത്തിറങ്ങിയത്. 95 ശതമാനം വരെ ഫലവത്താണ് വാക്‌സിനെന്ന് ബ്രിട്ടന്‍ അറിയിച്ചു.
സുരക്ഷിതമാണെന്ന് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി അംഗീകരിച്ചതോടെയാണ് ലോക വ്യാപക ഉപയോഗത്തിന് ബ്രിട്ടന്‍ അനുമതി നല്‍കിയത്. ഒരു വ്യക്തിക്ക് രണ്ട് ഡോസ് ആണ് നല്‍കേണ്ടത്. ഫൈസറും ബയോ എന്‍ടെക്ക് എസ്ഇയുമായി ചേര്‍ന്ന് പത്ത് മാസം കൊണ്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്.