പെരിയ ഇരട്ട കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയ കോടതി എത്രയും വേഗം കേസ് ഫയലുകള്‍ സിബിഐക്ക് കൈമാറണമെന്ന് നിര്‍ദേശിച്ചു. കോടതി ഉത്തരവിനെ ശരത് ലാലിന്റെ കുടുംബം സ്വാഗതം ചെയ്തു.