പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. കെ എം ഷാജി എംഎല്‍എക്കെതിരെയും വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി.
ബിജു രമേശിന്റെ കോഴ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്തുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് അനുസരിച്ച് തുള്ളുന്ന വെറും പാവയാണ് സ്പീക്കര്‍. നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നു. കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നുണ്ട്. നിയമപരമായും രാഷ്ട്രീയമായും അന്വേഷണത്തെ നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.