HomeIndiaകര്‍ഷക ചര്‍ച്ച പരാജയം

കര്‍ഷക ചര്‍ച്ച പരാജയം

സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. പുതിയ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. എന്നാല്‍ പുതിയ ഭേദഗതിയില്‍ ഉള്ള സംശയങ്ങളെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇക്കാര്യം സമരക്കാര്‍ തള്ളക്കളഞ്ഞു. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടക്കും.

കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടത്തിയത്. 35 അംഗ കര്‍ഷക സംഘടനകളെയാണ് കേന്ദ്രം ചര്‍ച്ചക്ക് വിളിച്ചത്. ഇതില്‍ പല സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്.

Most Popular

Recent Comments