കൊക്കാലയിൽ യുദ്ധം മുറുകുമ്പോൾ മുന്നണികൾക്ക് ഭീക്ഷണിയായി ഒരു സ്വതന്ത്രൻ. എസ്എൻഡിപി നേതാവും കൂർക്കഞ്ചേരി എസ്എൻബിപിയുടെ അമരക്കാരനുമായ ജിനേഷ് ആണ് അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിൽ ഉള്ളത്.
തൃശ്ശൂർ കോർപ്പറേഷനിലെ 39 കൊക്കാല ഡിവിഷനിൽ ഇത്തവണ മൂന്ന് മുന്നണികൾക്ക് ഭീക്ഷണിയായി സ്വതന്ത്രർ രംഗത്ത് ഉണ്ട്. കോൺഗ്രസ്സിനെതിരെ രണ്ട് റിബലുകളുണ്ട്. എന്നാൽ ജിനേഷിൻ്റെ മത്സരം മൂന്ന് മുന്നണികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. നിലവിൽ മുൻമേയർ അജിത ജയരാജൻ ആണ് ഡിവിഷനെ പ്രതിനിധീകരിച്ചിരുന്നത്.
കഴിഞ്ഞ കാലങ്ങളിൽ ഭരിച്ച മുന്നണികൾ ഡിവിഷൻ്റെ പ്രധാന ആവശ്യങ്ങളായ കുടിവെള്ളത്തിനും ,സ്ഥിരമായ വെള്ളക്കെട്ടിനും പരിഹാരം കണ്ടില്ലെന്ന് ജിനേഷ് പറയുന്നു. അതുകൊണ്ട് തന്നെ ഈ വിഷയങ്ങൾ തന്നെയാണ് പ്രചാരണ രംഗത്തും ജിനേഷ് ഉയർത്തുന്നത്. ചാരിറ്റി, സാമുദായിക, സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ഡിവിഷനിലാകെ നിറഞ്ഞുനിൽക്കുന്നയാളാണ് ഈ യുവാവ്. പ്രദേശവാസി ആയതിനാൽ ശക്തമായ വ്യക്തിബന്ധങ്ങളും ജിനേഷിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷ. വിജയിച്ചാൽ ജനങ്ങളോടൊപ്പം എന്നുമുണ്ടാകും എന്നും ജിനേഷ് പറഞ്ഞു. ആപ്പിൾ ചിഹ്നത്തിലാണ് മത്സരം.