പ്രവാസി ഇന്ത്യക്കാര്‍ക്ക് ശുഭവാര്‍ത്ത

0

കാലങ്ങളായുള്ള പ്രവാസികളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുങ്ങുന്നു. ഇക്കാര്യത്തിലുള്ള നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനി കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ മതിയാകും. ഇതിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇലക്ട്രോണിക് പോസ്റ്റല്‍ വഴിയാകും അവസരം ലഭിക്കുക. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രാവര്‍ത്തികമാക്കാനാണ് രെഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്.