HomeKeralaബുറേവി ചുഴലിക്കാറ്റ്, അതിതീവ്ര മഴക്ക് സാധ്യത

ബുറേവി ചുഴലിക്കാറ്റ്, അതിതീവ്ര മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം ബുറേവി ചുഴലിക്കാറ്റായി മാറിയത് കേരളത്തിനും ഭീഷണിയാകുന്നു. തമിഴ്‌നാട് തീരത്ത് നാളെ എത്തുന്ന ബുറേവി കേരളത്തിലും കനത്ത ഭീഷണിയാണ്. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്നതിനാല്‍ കേരളത്തിലെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്ര മഴയും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Most Popular

Recent Comments