HomeKeralaഐസക്കനെ തള്ളി മന്ത്രിമാര്‍, പിണറായിക്ക് പിന്തുണ

ഐസക്കനെ തള്ളി മന്ത്രിമാര്‍, പിണറായിക്ക് പിന്തുണ

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയേറുന്നു. മുതിര്‍ന്ന മന്ത്രിമാരായ ജി സുധാകരന്‍, ഇ പി ജയരാജന്‍, കടകംപിള്ളി സുരേന്ദ്രൻ എന്നിവര്‍ വിജിലന്‍സ് റെയ്ഡിനെ ന്യായീകരിച്ചു. ഇതോടെ മന്ത്രിസഭയില്‍ തോമസ് ഐസക്ക് തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായി.

വിജിലന്‍സിന് ദുഷ്ടലാക്കില്ല. തന്റെ വകുപ്പിലും റെയ്ഡ് നടക്കാറുണ്ട്, പലപ്പോഴും മാധ്യമങ്ങളിലൂടെയാണ് വിവരം താന്‍ അറിയാറെന്ന് ജി സുധാകരന്‍ പറഞ്ഞു. റെയിഡ് വിവാദത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. വിജിലന്‍സിന് ഏത് സമയത്തും അന്വേഷിക്കാം. ചിലക്രമക്കേടുകള്‍ അവര്‍ തന്നെ അന്വേഷിക്കണം. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചു വിടണമെന്നാണോ പറയുന്നതെന്നും സുധകരന്‍ ചോദിച്ചു.

ജി സുധാകരന്റെ അഭിപ്രായം തന്നെയാണ് മന്ത്രി ഇ പി ജയരാജനും ഉള്ളത്. വിജിലന്‍സ് അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും ജയരാജന്‍ പറഞ്ഞു. ഐസക്കിന് ഇപ്പോൾ കാര്യം മനസ്സിലായിക്കാണുമെന്നാണ് മന്ത്രി കടകംപിള്ളി സുരേന്ദൻ പറഞ്ഞത്.

സിപിഎം സെക്രട്ടറിയറ്റ് യോഗത്തിലും നേതാക്കളില്‍ പലരും ഐസക്കിനെ തള്ളിപ്പറഞ്ഞു. വിവാദങ്ങളിലും ഐസക്കിന്റെ പരസ്യ പ്രസ്താവനകളിലും കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.

Most Popular

Recent Comments