HomeUncategorizedവിജിലന്‍സ് റെയ്ഡിനെ ന്യായീകരിച്ച് പിണറായി

വിജിലന്‍സ് റെയ്ഡിനെ ന്യായീകരിച്ച് പിണറായി

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് റെയ്ഡ് നടത്തിയതെന്നും മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കറ്റാണ്.

രമണ്‍ ശ്രീവാസ്തവക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണ്. റെയ്ഡില്‍ ശ്രീവാസ്തവക്ക് ഒരു പങ്കുമില്ല. ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. വിജിലന്‍സ് ആദ്യമായല്ല കെഎസ്എഫ്ഇ റെയ്ഡ് നടത്തുന്നത്. 2019ലും 2018ലും റെയ്ഡ് നടന്നിട്ടുണ്ട്. തന്നെയും ഐസക്കിനേയും തെറ്റിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular

Recent Comments