ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണയുടെ മരണത്തില്‍ സംശയം. ചികിത്സിച്ച ഡോക്ടറുടെ അനാസ്ഥയെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. ഇതോടെ ജോക്ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തതായാണ് റിപ്പോര്‍ട്ട്.