ഡല്‍ഹി വളയാന്‍ കര്‍ഷകര്‍

0

ഡല്‍ഹിയിലേക്കുള്ള അഞ്ച് പ്രവേശന കവാടങ്ങളും അടച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും തിരസ്‌ക്കരിച്ചാണ് പുതിയ സമരമുഖം പ്രഖ്യാപിച്ചത്. ബുറാഡിയിലെ സര്‍ക്കാര്‍ നിശ്ചയിച്ച സമരവേദിയിലേക്ക് മാറാന്‍ സമ്മതമല്ലെന്ന നിലപാട് കര്‍ഷകര്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭം നടത്തുന്ന 30 സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞു.