HomeKeralaഇന്ന് 5643, 27 മരണം

ഇന്ന് 5643, 27 മരണം

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍കോട് 122 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,497 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,601 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും  15,896 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1840 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 524 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Most Popular

Recent Comments