ബാര്‍ കോഴ കേസില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഇതുവരെ ആരും അത്തരമൊരു ആവശ്യവുമായി വന്നിട്ടില്ല. ബാര്‍ കോഴ കേസില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഒത്തുകളിയാണ് നടക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ നിയമപരമായി ചെയ്യാനാവുന്നത് ചെയ്യുമെന്നും വി മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.