HomeIndiaകാര്‍ഷിക നിയമഭേദഗതി കര്‍ഷകരെ ശാക്തീകരിക്കാന്‍

കാര്‍ഷിക നിയമഭേദഗതി കര്‍ഷകരെ ശാക്തീകരിക്കാന്‍

രാജ്യത്തെ കര്‍ഷകെ ശാക്തീകരിക്കാനാണ് പുതിയ കാര്‍ഷിക നിയമ ഭേദഗതി കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്കായി അവസരങ്ങളുടെ നിരവധി വാതിലുകളാണ് തുറക്കുന്നത്. പുതിയ അവകാശങ്ങള്‍ ലഭിക്കും. ആഗ്രഹിക്കുന്ന വിലക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകും.

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമഭേദഗതി കൊണ്ടുവന്നത്. കര്‍ഷകര്‍ക്ക് പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കാം. നിയമം ന്യായവില ഉറപ്പിക്കുന്നതാണ്. അതിനാല്‍ നിയമഭേദഗതിയെ കുറിച്ച് കര്‍ഷകരുടെ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

Most Popular

Recent Comments