HomeKeralaവട്ട് മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ

വട്ട് മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ

കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ വിമർശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നയിക്കുന്ന വിജിലൻസാണ് റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രിക്ക് വട്ടാണെന്നോണോ അതോ സ്വയം വട്ടാണെന്നാണോ ധനമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്തുകൊണ്ടാണ് കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങൾ വിജിലൻസ് പുറത്തുവിടാത്തത്.

തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയിൽ തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാൽ ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതിൽ അഴിമതി നടന്നുവെന്ന് വിജിലൻസ് കണ്ടെത്തിയാൽ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാൻ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments