ചര്‍ച്ചക്ക് സദാ തയ്യാര്‍

0

കര്‍ഷകരുമായി ചര്‍ച്ചക്ക് സദാ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷകരുടെ ആശങ്കകളും ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാനും തയ്യാറാണ്. ഡിസംബര്‍ മൂന്നിന് മുന്‍പ് വേണമെങ്കിലും ചര്‍ച്ചയാകാം.

കര്‍ഷകരുടെ പ്രതിഷേധം അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമാകണം. എന്നാല്‍ ബുറാഡിയില്‍ പൊലീസ് അനുവദിച്ച നിരകാരി മൈതാനത്തേക്ക് പോകാതെ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനമെന്നും അമിത് ഷാ പറഞ്ഞു.