സോളാര്‍ കേസില്‍ സരിതയെ കൊണ്ട് എല്ലാം പറയിപ്പിച്ചത് കെ ബി ഗണേഷ് കുമാര്‍ ആണെന്ന് കേരള കോണ്‍ഗ്രസ് ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി മനോജ്കുമാര്‍. ഗണേഷ് കുമാറും പിഎയും ചേര്‍ന്നാണ് എല്ലാം പറയിപ്പിച്ചതും എഴുതി ചേര്‍ത്തതും.
പത്തനാപുരത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷിനാലാണ് മനോജ്കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഇനിയെങ്കിലും ഇക്കാര്യം തുറന്നു പറഞ്ഞില്ലെങ്കില്‍ ദൈവദോഷം കിട്ടുമെന്ന് പറഞ്ഞാണ് സോളാര്‍ കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താക്കിയത്.
സോളാര്‍ വിഷയം വന്നപ്പോള്‍ താനാണ് മുഖ്യപ്രതി എന്നറിഞ്ഞപ്പോഴാണ് ഗണേഷ്‌കുമാര്‍ സരിതയെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തത്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേര് ചേര്‍ത്തതും ഗണേഷ്‌കുമാര്‍ ആണെന്നും മനോജ്കുമാര്‍ പറഞ്ഞു.