തൃശൂര്‍ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍കുട്ടി അന്തരിച്ചു. 78 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 42 വര്‍ഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയാണ്. ആലുവ യുസി കോളേജില്‍ നിന്ന് പ്രൊഫസറായാണ് വിരമിച്ചത്. തൃശൂര്‍ പൂരത്തിന്റെ സംഘാടകന്‍, സാസംസ്‌ക്കാരിക പ്രവര്‍ത്തകന്‍, തൃശൂരിലെ സഹൃദയന്‍ എന്നീ നിലകളിലെല്ലാം നിറസാന്നിധ്യമായിരുന്നു മാധവന്‍കുട്ടി മാഷ്. മാധ്യമ സാംസ്‌ക്കാരിക പ്രവര്‍ക്കരുടെ ഉറ്റ സുഹൃത്തായിരുന്നു.