ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യം. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ആണ് ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. ജൂലൈ- സെപ്തംബര്‍ കാലയളവില്‍ 7.5 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ആദ്യപാദത്തില്‍ 23.9 ശതമാനമായി സാമ്പത്തിക വളര്‍ച്ചാ നിരക്ക് ചുരുങ്ങിയിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് സാമ്പത്തിക പാദത്തിലും രാജ്യത്തെ സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നത്. ഇതോടെ കടുത്ത ആശങ്കയാണ് സാമ്പത്തിക മേഖലയില്‍ ഉള്ളത്. എന്നാല്‍ അടുത്ത വര്‍ഷം മധ്യത്തോടെ രാജ്യം സാമ്പത്തിക ഉണര്‍വിലേക്ക് എത്തുമെന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ പ്രതീക്ഷ.