HomeKeralaസി എം രവീന്ദ്രന് ബിനാമി ഇടപാടെന്ന് ഇഡിക്ക് സംശയം

സി എം രവീന്ദ്രന് ബിനാമി ഇടപാടെന്ന് ഇഡിക്ക് സംശയം

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്  ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തെ തുടർന്ന് എൻഫേഴ്സമെന്റ് ഡയറക്ടറേറ്റ് വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സാംസങ്, ഒപ്പോ, വാന്‍ഹേസന്‍ ഷോറൂമുകളിലാണ് എൻഫേഴ്സ്മെന്റ് പരിശോധന നടന്നത്.

എൻഫേഴ്സ്മെന്റ്  കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന നടത്തിപ്പുകാരെക്കുറിച്ചും അവരുടെ  പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. ഈ സ്ഥാപനങ്ങളില്‍ സി എം രവീന്ദ്രന് നിക്ഷേപമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോൾ പ്രാഥമികമായ വിവരങ്ങള്‍ മാത്രമാണ് തേടിയതെന്നും ആവശ്യമുണ്ടെങ്കില്‍ വിശദമായ പരിശോധന നടത്തുമെന്നുമാണ് ഇഡി ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Most Popular

Recent Comments