കേരളത്തില്‍ ഹര്‍ത്താല്‍

0

ചില തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാവുന്നു. ദേശീയ പണിമുടക്കാണെങ്കിലും കേരളത്തിലും പശ്ചിമബംഗാളിലും മാത്രമാണ് കാര്യമായ പണിമുടക്കുള്ളത്. രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും പണിമുടക്ക് അറിയാതെ പോയെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ഇടതുസംഘടനകള്‍ നടത്തുന്ന സമരമായതിനാല്‍ കേരളത്തില്‍ ഹര്‍ത്താലിന്റെ അവസ്ഥയാണ്. അക്രമം ഭയന്ന് ആളുകള്‍ ജോലിക്ക് പോകുന്നില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡില്‍. രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.