കോവിഡ് വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് രോഗമുക്തി കൂടിയപ്പോഴുള്ള അമിത ആത്മവിശ്വാസം ആപത്താണ്. കേരളം ഉള്‍പ്പെടെയുള്ളഎട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാക്‌സിന്റെ കാര്യത്തില്‍ പറയേണ്ടത് ശാസ്ത്രജ്ഞരാണ്. പുരോഗതി അവര്‍ വിലയിരുത്തുന്നുണ്ട്. കോവിഡ് വാക്‌സിനെ രാഷ്ട്രീയവത്ക്കരിക്കരുത്. ചികിത്സക്കായി ആശുപത്രികളെ കൂടുതല്‍ സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി പിഎം കെയര്‍ ഫണ്ട് വിനിയോഗിക്കണമെന്നു നരേന്ദ്ര മോദി പറഞ്ഞു. കോവിഡിനെ മറികടക്കാന്‍ ജിഎസ്ടി കുടിശ്ശിക ഉടന്‍ ലഭ്യമാക്കണമെന്ന് കേരളവും പശ്ചിമബംഗാളും ആവശ്യപ്പെട്ടു.