ഒടുവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തോല്‍വി സമ്മതിക്കുന്നു. ഇതിന്റെ ഭാഗമായി അധികാര കൈമാറ്റത്തിന് സമ്മതം മൂളി. നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് അധികാരം കൈമാറാന്‍ നിര്‍ദേശം നല്‍കി. നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് തന്നെയാണ് ട്വിറ്റ് ചെയ്തത്. ഇതിനായി ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളറും അനുവദിച്ചിട്ടുണ്ട്.