കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. കോവിഡ് രൂക്ഷമായ കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, വാക്‌സിന്‍ വിതരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാവും. കോവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് വിലയിരുത്തലുണ്ടാകും. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര. ഈ രീതി മറ്റ് സംസ്ഥാങ്ങളും തുടരാനാണ് സാധ്യത.