അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് മുക്തനായെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. ഗുവാഹത്തി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. മൂന്നുതവണ തുടര്‍ച്ചയായി അസം മുഖ്യമന്ത്രി അയിരുന്ന തരുണ്‍ ഗൊഗൊയ് ലോക്‌സഭയിലും അംഗമായിട്ടുണ്ട്. കലിയബോര്‍ എംപി ഗൗരവ് ഗൊഗൊയ് മകന്‍ ആണ്. ചന്ദ്രിമ ഗൊഗൊയ് മകളാണ്. ഭാര്യ ഡോളി.