പിണറായി പിന്മാറി, പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു

0

വിവാദ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത പ്രതിഷേധം പാര്‍ടിക്കുള്ളില്‍ നിന്ന് പോലും ഉയര്‍ന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് പിണറായി വിജയന്റെ പിന്മാറ്റം. ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല, പിന്മാറുന്നു എന്ന പ്രസ്താവന ഇറക്കി മുഖ്യമന്ത്രി തോല്‍വി സമ്മതിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തെ ഭേദഗതിക്കെതിരെ രംഗത്ത് വന്നിരുന്നു.