സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി തിരുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനെ തള്ളി സീതാറാം യെച്ചൂരി എത്തിയത്. ഈ ഓര്‍ഡിന്‍സ് കൊണ്ടുവന്ന രീതി ശരിയല്ല, പുനപരിശോധിക്കും. ആക്ടിനെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ബില്ലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞു.